ഒറ്റപ്പാലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകാൻ ഒറ്റപ്പാലം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
തനത് ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. സിപിഎം കൗൺസിലർമാർ ഒരു മാസത്തെ ഓണറേറിയം സിഎംഡിആർഎഫിലേക്ക് സംഭാവനയായി നൽകാനും തീരുമാനിച്ചു . ഇതിനും പുറമെ നഗരസഭ സെക്രട്ടറി പത്ത് ദിവസത്തെയും ജീവനക്കാർ അഞ്ച് ദിവസത്തെയും പ്രതിഫലവും സിഎംഡിആർഎഫി ലേക്ക് സംഭാവനയായി നൽകും.