എ​ഐ​വൈ​എ​ഫ് വ​നി​താ നേ​താ​വി​ന്‍റെ മ​ര​ണം : കു​ത്തി​യി​രി​പ്പു​സ​മ​ര​വു​മാ​യി ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും
Sunday, August 11, 2024 5:53 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ എ​ഐ​വൈ​എ​ഫ് വ​നി​താ നേ​താ​വ് തൂ​ങ്ങി​മ​രി​ക്കാ​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ര​ണ​ക്കാ​രെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നി​താ നേ​താ​വി​ന്‍റെ ഭ​ർ​ത്താ​വും മ​ക്ക​ളും ബ​ന്ധു​ക്ക​ളും കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ്‌ സ്റ്റേ​ഷ​നു മു​ന്പി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച ഷാ​ഹി​ന​യു​ടെ ഭ​ർ​ത്താ​വ് സാ​ദി​ഖും ര​ണ്ടു​കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് പ്ര​മു​ഖ സി​പി​ഐ നേ​താ​വി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണു പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സാ​ദി​ഖ് പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ പ​ത്തി​നാ​ണു എ​ഐ​വൈ​എ​ഫ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ​യ്യ​ന​ടം സ്വ​ദേ​ശി​യു​മാ​യ ഷാ​ഹി​ന​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്ത​ത്.


സം​ഭ​വ​ത്തി​ൽ ദു​രൂഹ​ത​യു​ണ്ടെ​ന്നു ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണു സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഭ​ർ​ത്താ​വ് പ​റ​ഞ്ഞു.