യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​താ​ക ദി​നാ​ച​ര​ണം
Monday, August 12, 2024 1:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക​ദി​ന​മാ​യ ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തെ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​താ​ക ദി​നം ആ​ച​രി​ച്ചു. യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് നേ​താ​വ് ഗി​രീ​ഷ് ഗു​പ്ത പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പാ​റോ​ക്കോ​ട്ടി​ല്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

നേ​താ​ക്ക​ളാ​യ സ​ഹീ​ല്‍ തെ​ങ്ക​ര,റോ​ണോ ബാ​ബു,അ​ല്ലാ ബ​ക്സ്,റോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ത​ത്തേ​ങ്ങ​ല​ത്ത് ന​ട​ന്ന പ​താ​ക ദി​നം എം. ​ഹം​സ പ​താ​ക ഉ​യ​ര്‍​ത്തി. ഹാ​രി​സ് ത​ത്തേ​ങ്ങ​ലം, അ​ഖി​ല്‍, പ്ര​ജി​ന്‍, ല​ത്തീ​ഫ് വ​ഴി​പ​റ​മ്പി​ല്‍, ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കൈ​ത​ച്ചി​റ​യി​ല്‍ ന​ട​ന്ന പ​താ​ക​ദി​ന​ത്തി​ല്‍ ടി.​കെ ഉ​മ്മ​ര്‍, സ​ലീം പി.​കെ, ഹാ​രി​സ്, സ​ലീം, ഇ​സാ​ന്‍, ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


വ​യ​നാ​ടി​ലെ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ വീ​ടു​വ​യ്ക്കു​ന്ന​തി​ലേ​ക്കു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ഴ​യ പ​ത്ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​വും കു​റി​ച്ചു.