പുതുനഗരം: ചിഞ്ഞ മത്സ്യം റോഡരികിൽ തള്ളിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന ജനീകായാവശ്യം ശക്തം. ഇന്നലെ കാലത്ത് 9 ന് പുതുനഗരം മങ്ങോട് റോഡരികിലാണ് 25 കിലോ മത്സ്യം തള്ളിയിരിക്കുന്നത്. ചീഞ്ഞമത്സ്യം ദുർഗന്ധം അസഹനീയമായതോടെ യാത്രക്കാർ ബന്ധപ്പെട്ട് അധികൃതരെ ഫോണിൽ വിളിച്ച് പരാതികൾ അറിയിച്ചു.
സമീപത്തെ കുളത്തിൽ പിടിച്ച മത്സ്യമാണെന്നാണ് നിഗമനം . വ്യാപാരികൾ വിൽപ്പന നടത്താൻ കഴിയാത്ത മത്സ്യം റോഡരികിൽ തള്ളുന്നതായും മുൻപും പരാതിയുണ്ടായിരുന്നു. രണ്ടു മൂന്നും ദിവസം ശിതീകരണ യന്ത്രത്തിൽ വെച്ച മത്സ്യങ്ങളും വ്യാപാരികൾ ഗ്രാമീണ പ്രദേശങ്ങളിൽ കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്നതായും ആരോപണമുണ്ട്. ഇത്തരം മത്സ്യം ഉപയോഗിച്ചാൽ വയറിളക്കം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതായും പരാതിയുണ്ട്.