കോയമ്പത്തൂർ: നാമക്കൽ ജില്ലയിലെ രാശിപുരം സ്വദേശി കറുപ്പണ്ണൻ (66) കോയന്പത്തൂർ ജയിലിൽ മരിച്ചു. പോക്സോ കേസിൽ അറസ്റ്റിലായി ശിക്ഷയനുഭ വിച്ചുവരികയായിരുന്നു.
പ്രമേഹവും നാഡീസംബന്ധമായ പ്രശ്നങ്ങളും മൂലം ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജയിൽ വാർഡൻ ലതാ റേസ് കോഴ്സ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.