നാടകകൃത്ത് ബാൽസൻ ഷൊർണൂർ
1459169
Saturday, October 5, 2024 11:38 PM IST
ഷൊർണൂർ: പ്രമുഖ നാടകകൃത്തും സംവിധായകനുമായ നെടുങ്ങോട്ടൂർ ചെട്ടിയാട്ടിൽ ബാലസുബ്രഹ്മണ്യൻ (ബാൽസൻ ഷൊർണൂർ- 74 ) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 11ന് മുണ്ടമുക ശ്മശാനത്തിൽ. ആയിരത്തിലേറെ അരങ്ങുകളിൽ കളിച്ച കർക്കിടക തിരുവോണം അടക്കം അൻപതോളം പ്രഫഷണൽ നാടകങ്ങൾക്കു രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
ഷൊർണൂർ മേഘാലയ തിയറ്റേഴ്സ്, സ്വാതി തിയറ്റേഴ്സ് എന്നിവയിലൂടെ നാടകരംഗത്തു ശ്രദ്ധ നേടി. ബ്രഹ്മാസ്ത്രം, ഇരുപതാംനൂറ്റാണ്ട്, പാഷാണത്തിലെ കൃമി, തുടികൊട്ട് എന്നിവ പ്രധാന നാടകങ്ങളാണ്. നടി ലീല കുളപ്പുള്ളി, നിലമ്പൂർ ആയിഷ തുടങ്ങിയവർ നാടകത്തിൽ ബാൽസന്റെ കഥാപാത്രങ്ങളായിട്ടുണ്ട്.
നഗരത്തിലെ സൗന്ദര്യ ടെയ്ലേഴ്സ് ഉടമകൂടിയായിരുന്നു. ഭാര്യ: വിലാസിനി.