സൗരോർജവേലിയിലേക്കു വീണ മരങ്ങൾ വെട്ടിമാറ്റി
1566001
Tuesday, June 10, 2025 1:49 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടി മേഖലയിലുള്ള സൗരോർജവേലിയിലേക്കുവീണ മരങ്ങൾ വെട്ടിമാറ്റി.
കഴിഞ്ഞ നാലുദിവസമായി കൽച്ചാടിയിലെ വനമേഖലയോടുചേർന്ന സൗരോർജവേലിക്ക് മുകളിൽ രണ്ടുമരങ്ങൾവീണ് പ്രദേശത്തെ വേലി പ്രവർത്തനരഹിതമായിരുന്നു.
കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് കൽച്ചാടി മേഖലയിലെ വനംവാച്ചർമാരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
തകർന്നു പോയ കാലുകൾക്കുപകരം പുതിയ കാലും പൊട്ടിപ്പോയ കമ്പികളും മാറ്റി മേഖലയിൽ സൗരോർജ വേലി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഓവുപാറ മേഖലയിലും സൗരോർജവൈദ്യുതവേലിക്കു മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് പ്രവർത്തനം തടസപ്പെട്ടിരുന്നു.