പുതുച്ചേരിയിൽ മന്ത്രിസഭ രൂപീകരിക്കാൻ രംഗസ്വാമി
Thursday, June 24, 2021 1:37 AM IST
പുതുച്ചേരി: ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സർക്കാർ രൂപീകരിക്കാൻ പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി തയാറെടുക്കുന്നു. മന്ത്രിസഭാംഗങ്ങളുടെ പട്ടിക ഇന്നലെ മുഖ്യമന്ത്രി രംഗസ്വാമി ലഫ്. ഗവർണർ തമിഴിസൈ സുന്ദർരാജനു കൈമാറി. രണ്ട് ബിജെപി അംഗങ്ങളും രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നേതൃത്വം നൽകുന്ന എൻഡിഎ മന്ത്രിസഭയിലുണ്ട്.
ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയെങ്കിലും ഉപമുഖ്യമന്ത്രിപദവിക്കായി ബിജെപി കടുംപിടിത്തം തുടർന്നതാണു മന്ത്രിസഭാ രൂപീകരണം വൈകിച്ചത്. ഒടുവിൽ സ്പീക്കർപദവി സ്വീകരിച്ച് ബിജെപി അനുനയ പാതയിലെത്തുകയും ചെയ്തു.