ഇഡി അറസ്റ്റ് : കേജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും
Sunday, April 14, 2024 2:10 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും.
ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. അറസ്റ്റിനെ ചോദ്യം ചെയ്തു കേജരിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
മാർച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത കേജരിവാൾ നിലവിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.