യുകെ ഹൈക്കോടതി നീരവ് മോദിയുടെ ഹർജി തള്ളി
Thursday, June 24, 2021 1:40 AM IST
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 200 കോടി ഡോളർ തട്ടിയെടുത്തു രാജ്യം വിട്ട വജ്രവ്യാപരി നീരവ് മോദിയുടെ ഹർജി യുകെ ഹൈക്കോടതി തള്ളി. ഇന്ത്യക്കു കൈമാറാനുള്ള യുകെ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണു തള്ളിയത്. അപ്പീൽ അപേക്ഷയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നതെങ്കിലും മോദിയുടെ ഭാഗം ഹൈക്കോടതിയിൽ വാക്കാൽ ബോധിപ്പിക്കാൻ അവസരം ലഭിക്കും.