മോഹൻ സുബ്രഹ്മണ്യൻ യുഎൻ സേനാ കമാൻഡർ
Thursday, July 7, 2022 1:35 AM IST
ജനീവ: ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യസേനയുടെ ഫോഴ്സ് കമാൻഡറായി ഇന്ത്യൻ സേനയിലെ ലഫ്. ജനറൽ മോഹൻ സുബ്രഹ്മണ്യനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ചു.
ലഫ്. ജനറൽ ശൈലേഷ് ടിനൈക്കറിന്റെ പിൻഗാമിയായാണു മോഹന്റെ നിയമനം. 36 വർഷമായി ഇന്ത്യൻ കരസേനയിലെ ഉദ്യോഗസ്ഥനാണു തമിഴ്നാട് സ്വദേശിയായ മോഹൻ. വിയറ്റ്നാം, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ ഇന്ത്യയുടെ ഡിഫൻസ് അറ്റാഷെയായും 2000ൽ സിയറ ലിയോണിലെ യുഎൻ ദൗത്യത്തിന്റെ സ്റ്റാഫ് ഓഫീസറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019 മേയിലാണ് ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യസേനയുടെ ഫോഴ്സ് കമാൻഡറായി ശൈലേഷ് ടിനൈക്കർ നിയമിക്കപ്പെടുന്നത്.