അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജിൽ കോണ്വൊക്കേഷന് സെറിമണി
Friday, July 11, 2025 2:17 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജില്‍നിന്ന് ഈ വര്‍ഷം ബിരുദ-ബിരുദാനന്തര, പിഎച്ച്ഡി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാർഥികളുടെയും എംസിഎ, എംടെക് ഓട്ടോണമസ് ആദ്യബാച്ചിന്റെയും കോണ്വൊക്കേഷന് സെറിമണി ഇന്നും നാളെയുമായി നടക്കും.
ആര്‍ഥർ ഡി ലിറ്റില്‍ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണർ തോമസ് കുരുവിള, ശാസ്ത്രഗവേഷകയും ഡിആര്‍ഡിഒ പ്രോഗ്രാം ഡയറക്ടറുമായ ഉഷാ വര്‍മ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കോളജ് ഗവേണിംഗ്ബോഡി ചെയര്മാന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക്ടര്‍ റവ. ഡോ. റോയ് പി. എബ്രഹാം, പ്രിന്‍സിപ്പല്‍ ലില്ലിക്കുട്ടി ജേക്കബ്, ഡീന്‍ അക്കാഡമിക്സ് റവ. ഡോ. റൂബിൻ തോട്ടുപുറം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാർഥികള്‍, മാതാപിതാക്കള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.