അബ്ദുല്‍ റഹീമിന്റെ ശിക്ഷ 20 വർഷം; വിധി ശരിവച്ചു
Thursday, July 10, 2025 5:48 AM IST
കോഴിക്കോട്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്. മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.