ജ്യോതി മൽഹോത്ര: സതീശനെ തള്ളി കെ. സുധാകരൻ
Thursday, July 10, 2025 5:48 AM IST
കണ്ണൂർ: പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് സംബന്ധിച്ചുള്ള വിവാദത്തിൽ വി.ഡി. സതീശന്റെ നിലപാടു തള്ളി മുൻ കെപിസിസി പ്രസിഡന്റും എഐസിസി പ്രവർത്തകസമിതിയംഗവുമായ കെ. സുധാകരൻ എംപി.
ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതു സംബന്ധിച്ച് ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്നും ചാരവനിതയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവരെ ടൂറിസം വകുപ്പ് കേരളത്തിലേക്ക് വിളിക്കില്ലെന്നുമായിരുന്നു മന്ത്രിയെ ന്യായീകരിച്ച് വി.ഡി. സതീശൻ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം ആഭ്യന്തര സുരക്ഷാ ഭീഷണി ഉയർത്തുന്നതാണെന്നാണ് കെ. സുധാകരൻ എംപി ആരോപിച്ചിരിക്കുന്നത്.