മ​​​ല​​​പ്പു​​​റം: നി​​​പ്പ സ​​​മ്പ​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ലി​​​രി​​​ക്കേ കോ​​​ട്ട​​​ക്ക​​​ലി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച വ​​​യോ​​​ധി​​​ക​​​യു​​​ടെ സ്ര​​​വ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ്. ഇ​​​തോ​​​ടെ മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നീ​​​ക്കി.

നി​​​പ്പ ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച മ​​​ങ്ക​​​ട സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​തി​​​നെ​​​ട്ടു​​​കാ​​​രി​​​യോ​​​ടൊ​​​പ്പം തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി​​​നി​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മ​​​രി​​​ച്ച​​​ത്. ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. നി​​​പ്പ ബാ​​​ധി​​​ച്ച രോ​​​ഗി​​​യു​​​ടെ അ​​​ടു​​​ത്ത ക​​​ട്ടി​​​ലി​​​ലാ​​​ണ് ഇ​​​വ​​​രെ കി​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.


ഇ​​​വ​​​ർ​​​ക്ക് നി​​​പ്പ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​കാ​​​രം ഇ​​​വ​​​ർ ഹൈ​​​റി​​​സ്ക് സ​​​മ്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ലാ​​​യി​​​രു​​​ന്നു. സ്ര​​​വം പ​​​രി​​​ശോ​​​ധ​​​യ്ക്ക് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കും പൂ​​​ന​​​യി​​​ലെ ലാ​​​ബി​​​ലേ​​​ക്കും അ​​​യ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട്ടെ ഫ​​​ല​​​മാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടോ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.