അദാനിയുടെ ഭൂമിയിൽ തലയോട്ടി
Thursday, July 10, 2025 5:48 AM IST
കളമശേരി: കളമശേരി മെഡിക്കൽ കോളജിനു സമീപം എച്ച്എംടി അദാനിക്കു നൽകിയ ഭൂമിയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.
ചൊവ്വാഴ്ച വൈകുന്നേരം സ്ഥലത്തു ജെസിബി ഉപയോഗിച്ച് റോഡ് നിർമിക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്ഥലത്തുനിന്ന് മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി.
ഫോറൻസിക് വിഭാഗവും കളമശേരി പോലീസും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവയുടെ കാലപ്പഴക്കത്തിലും ആരുടേതാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.