കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 11 മുതല്‍
Friday, July 11, 2025 2:17 AM IST
കൊച്ചി: കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റ് (കാന്‍) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് ഇന്നു മുതല്‍ 13 വരെ എറണാകുളം ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇമ്മ്യുണോളജിയും ഇന്‍ഫെക്ഷനും എന്നതാണു സമ്മേളനത്തിന്റെ പ്രമേയം.
ഇന്നു രാത്രി ഏഴിന് കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും.
മുന്‍ ഇന്ത്യന്‍ അംബാസഡര്‍ പ്രഫ. വേണു രാജാമണി മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്മാന് ഡോ. റെജി പോള്‍, സെക്രട്ടറി ഡോ. വി.ടി. ഹരിദാസ്, ട്രഷറര്‍ ഡോ. ശരത് മേനോന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.