വിദ്യാർഥിനി മുങ്ങിമരിച്ചു
Thursday, July 10, 2025 5:48 AM IST
ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു. ആറാംമൈൽ കൊണ്ടൂർ പാലത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ (18) ആണ് മരിച്ചത്.
ആറാം മൈലിലെ ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങവേ കയത്തിൽ അകപ്പെടുകയായിരുന്നു. 30 അടിയോളം താഴ്ചയുള്ള കയത്തിൽനിന്നും പുറത്തെടുത്ത ഐറിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: എഡ്വിൻ (കാഞ്ഞിരപള്ളി അമൽ ജ്യോതി എൻജീനയറിംഗ് വിദ്യാർഥി), മെറിൻ (പ്ലസ് ടു വിദ്യാർഥി).