പരപ്പ ഗവ. സ്കൂളിൽ അധ്യാപികയെ പൂട്ടിയിട്ടു
Thursday, July 10, 2025 5:48 AM IST
പരപ്പ (കാസർഗോഡ്): പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. ഇന്നലെ രാവിലെ പത്തോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക റ്റിജി ദേവസ്യയെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടത്. മുഖ്യാധ്യാപികയുടെ ചുമതല വഹിക്കുന്ന പ്രഭാവതി വിഷയത്തിൽ ഇടപെട്ടതോടെ സമരക്കാർ വാക്കു തർക്കത്തിലേർപ്പെട്ടു.
വെള്ളരിക്കുണ്ട് പോലീസ് എത്തിയാണ് വാതിൽ തുറന്നത്. തൊട്ടടുത്ത ട്രൈബൽ ഹോസ്റ്റലിൽ നിന്ന് ഉൾപ്പെടെയുള്ള നൂറിലേറെ കുട്ടികളും സ്കൂളിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ല.