ഏതു പാര്‍ട്ടിയിലെന്ന് ആദ്യം തീരുമാനിക്കട്ടെ, പിന്നെ മുഖ്യമന്ത്രിപദം: കെ. മുരളീധരന്
Friday, July 11, 2025 2:17 AM IST
കൊച്ചി: ഏതു പാര്‍ട്ടിയിലാണെന്ന കാര്യം ശശി തരൂര്‍ ആദ്യം തീരുമാനിക്കട്ടേയെന്നും അതിനുശേഷം മുഖ്യമന്ത്രിപദവിയെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും കെ. മുരളീധരന്.
വിറകു വെട്ടുന്നവരും വെള്ളംകോരികളുമായി കോണ്‍ഗ്രസിന് ഒരുപാട് നേതാക്കളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവര്‍ നിരവധിയുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അതിലൊരാള്‍ മുഖ്യമന്ത്രിയാകും.
ആരു സര്‍വേ നടത്തിയാലും പാര്‍ട്ടിയുടെ ചട്ടക്കൂട് അനുസരിച്ചേ കാര്യം നടക്കൂ. തരൂര്‍ ലോകം നിറഞ്ഞുനില്‍ക്കുന്നയാളാണ്. കോണ്‍ഗ്രസിന് ആവശ്യം കേരളത്തിന്റെ കാര്യങ്ങള്‍ അറിയാവുന്നയാളെയാണെന്നും മുരളീധരന് പറഞ്ഞു.