കാരുണ്യ ചികിത്സാ പദ്ധതി പുനരാരംഭിക്കണം: കേരള യൂത്ത് ഫ്രണ്ട്
Thursday, July 10, 2025 5:48 AM IST
തിരുവനന്തപുരം: കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ അധ്യക്ഷത വഹിച്ച യോഗം കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കോണ്ഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര ജയകുമാർ, ഷാജി ബാലരാമപുരം, കേരള കോണ്ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട, സെക്രട്ടറി സോണി, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ഷിജു പാറയിടുക്കീൽ, ആശ വർഗീസ്, അഭിലാഷ് കരകുളം തുടങ്ങിയവർ പ്രസംഗിച്ചു.