കെയ്റോസ് മീഡിയയ്ക്ക് മൂന്നാം വർഷവും സിഎംഎ അവാർഡ്
Thursday, July 10, 2025 5:48 AM IST
കോട്ടയം: ജീസസ് യൂത്ത് പ്രസിദ്ധീകരിക്കുന്ന കത്തോലിക്ക മാസികയായ കെയ്റോസ് ഗ്ലോബലിന് മൂന്നാം തവണയും കാത്തലിക് മീഡിയ അസോസിയേഷൻ (സിഎംഎ) അവാർഡ്. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ മാധ്യമ വിഭാഗമാണ് കെയ്റോസ് മീഡിയ. 2022ൽ സിഎംഎയിൽ അംഗമായതിനുശേഷം തുടർച്ചയായി മൂന്നാം വർഷമാണ് അവാർഡ് നേടുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന, കത്തോലിക്ക സഭയിൽ സേവനം ചെയ്യുന്ന കത്തോലിക്ക പ്രസാധകരുടെയും മാധ്യമപ്രവർത്തകരുടെയും സംഘടനയാണ് കാത്തലിക് മീഡിയ അസോസിയേഷൻ. കത്തോലിക്ക സഭയിലെ സേവന പ്രവർത്തനങ്ങൾക്കിടയിൽ പത്രപ്രവർത്തനത്തിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് സിഎംഎ അവാർഡുകൾ നൽകിവരുന്നത്.