സ്വയം പറയുന്നതില്‍ എന്ത് ആധികാരികത: എം.എം. ഹസന്
Friday, July 11, 2025 2:17 AM IST
കൊച്ചി: മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അര്‍ഹൻ താനാണെന്നു പറഞ്ഞ് ഏതെങ്കിലുമൊരു സര്‍വേ പുറത്തുവിട്ടാല്‍ അതിന്റെ ആധികാരികത ജനങ്ങള്‍ സംശയിക്കില്ലേയെന്നു കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്.
നാളെ ഞാനാണു മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അര്‍ഹനെന്നു പറഞ്ഞ് ഏതെങ്കിലുമൊരു ചാനലിന്റെ സര്‍വേ പുറത്തുവിട്ട് എനിക്കും അവകാശപ്പെടാം. അതു ജനം വിശ്വസിക്കണമെന്നില്ല.
പ്രധാനമന്ത്രിയാകാനാരാണു യോഗ്യനെന്ന് സര്‍വേ നടത്തിയാലും ശശി തരൂരിന്റെ പേര് വരുമെന്നും തരൂരിനെ പരോക്ഷമായി പരിഹസിച്ച് ഹസന് പറഞ്ഞു.