തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​രി​​​ച്ച സാ​​​ക്ഷ​​​ര​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി കെ.​​​വി.​​​റാ​​​ബി​​​യ​​​യു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് ചെ​​​ല​​​വാ​​​യ 2.86 ല​​​ക്ഷം രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ൽ​​നി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​ന​​​മാ​​​നി​​​ച്ചു.

റാ​​​ബി​​​യ​​​യു​​​ടെ അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശി​​​ക​​​ളാ​​​യ മൂ​​​ന്നു സ​​​ഹോ​​​ദ​​​രി​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ആ​​​രി​​​ഫ​​​യു​​​ടെ പേ​​​രി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് ചെ​​​ല​​​വാ​​​യ തു​​​ക കൈ​​​മാ​​​റും.


ത​​​ള​​​ർ​​​ന്ന ശ​​​രീ​​​ര​​​ത്തി​​​ലെ ത​​​ള​​​രാ​​​ത്ത മ​​​ന​​​സു​​​മാ​​​യി അ​​​റി​​​വി​​​ലൂ​​​ടെ, മ​​​ന​​​ക്ക​​​രു​​​ത്തി​​​ലൂ​​​ടെ സാ​​​ക്ഷ​​​ര​​​താ​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ങ്കു​​ചേ​​​ർ​​​ന്ന് ത​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കൊ​​​ണ്ട് വി​​​സ്മ​​​യം തീ​​​ർ​​​ത്ത സാ​​​ക്ഷ​​​ര​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ റാ​​​ബി​​​യ​​​യെ പ​​​ത്മ​​​ശ്രീ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്നു.