ചന്ദ്രശേഖർ റാവു അധികാരമേറ്റു
Friday, December 14, 2018 12:52 AM IST
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയായി കെ. ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ടിആർഎസ് എംഎൽസി മുഹമ്മദ് മെഹമൂദ് അലിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 119 അംഗ സഭയിൽ ടിആർഎസിന് 88 അംഗങ്ങളുണ്ട്. കോൺഗ്രസിന് 19 അംഗങ്ങളാണുള്ളത്.