നരേഷ് ഗോയലിന്റെ യാത്ര തടഞ്ഞു
Sunday, May 26, 2019 1:24 AM IST
മുംബൈ: ജെറ്റ് എയർവേസ് സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയലിനെയും ഭാര്യയെയും വിദേശത്തേക്കു പോകുന്നതിൽനിന്നു തടഞ്ഞു. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗമാണ് ഇരുവരെയും തടഞ്ഞത്.
ജെറ്റിലെ ജീവനക്കാർക്കു മാസങ്ങളായി ശന്പളം കൊടുക്കാത്തതിന്റെ പേരിൽ ഇവരുടെ പാസ്പോർട്ട് കണ്ടുകെട്ടണമെന്നു ജീവനക്കാരുടെ സംഘടന മുംബൈ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കുകൾക്കും സപ്ലയർമാർക്കും അടക്കം 15,000 കോടിയോളം രൂപയുടെ ബാധ്യതയിലാണ് ജെറ്റ്. കന്പനിയെ ഏറ്റെടുക്കാൻ സന്നദ്ധത കാണിക്കുന്ന ഹിന്ദുജ ഗ്രൂപ്പ് ബാങ്കുകൾ കിട്ടാനുള്ള തുകയിൽ 80 ശതമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.