എയിംസിൽ തീപിടിത്തം
Sunday, August 18, 2019 12:13 AM IST
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പിസി ആൻഡ് ടെക് ബ്ലോക്കിലെ രണ്ടാംനിലയിൽ തീപിടിത്തമുണ്ടായത്. 22 അഗ്നിശനവ്യൂഹങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി എയിംസ് കാർഡിയോ-ന്യൂറോ സെന്ററിലെ ഐസിയുവിലാണ് ചികിത്സയിൽ കഴിയുന്നത്.