ഊർമിള മതോന്ദ്കർ കോൺഗ്രസ് വിട്ടു
Tuesday, September 10, 2019 11:33 PM IST
മുംബൈ: നടി ഊർമിള മതോന്ദ്കർ കോൺഗ്രസ് വിട്ടു. കോൺഗ്രസിലെ ഉൾപാർട്ടി പോരാണു തീരുമാനത്തിനു കാരണമെന്ന് ഊർമിള പറഞ്ഞു. ആറു മാസം മുന്പാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ബിജെപിയിലെ ഗോപാൽ ഷെട്ടിയോടു പരാജയപ്പെട്ടു.
കോൺഗ്രസിലുള്ള ഉൾപാർട്ടി പോരിനു തന്നെ ഉപയോഗപ്പെടുത്തുന്നതിൽ താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് ഊർമിള രാജി പ്രഖ്യാപിച്ചത്. മുംബൈ കോൺഗ്രസിലെ പ്രധാന നേതാക്കൾക്ക് ആർക്കുംതന്നെ പാർട്ടിയിൽ നല്ല മാറ്റം കൊണ്ടുവരാൻ സാധിക്കുന്നില്ലെന്ന് ഊർമിള മാധ്യമങ്ങളോടു പറഞ്ഞു.