ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു
Saturday, September 14, 2019 12:12 AM IST
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാന ഭോപ്പാലിൽ ബോട്ട് മുങ്ങി 11 പേർ മരിച്ചു. ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യാൻ പോയ സംഘത്തിന്റെ ബോട്ടാണു ലോവർ തടാകത്തിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ വെളുപ്പിന് 4.30നായിരുന്നു അപകടം. ആറു പേരെ രക്ഷപ്പെടുത്തി. രണ്ടു ബോട്ടുകളിലായി 17 പേരായിരുന്നു ഗണപതി വിഗ്രഹ നിമജ്ജനത്തിനു പോയത്. ഇതിൽ ആദ്യ ബോട്ടാണു മുങ്ങിയത്.