മരട് ഫ്ലാറ്റുകൾ: മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ
Saturday, September 21, 2019 1:07 AM IST
ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിവരിച്ചാണ് സത്യവാങ്മൂലം നൽകിയത്. വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നും പിഴവു പറ്റിയെങ്കിൽ ക്ഷമിക്കണമെന്നും ആവശ്യപ്പെടുന്ന ചീഫ് സെക്രട്ടറി ടോം ജോസ്, തിങ്കളാഴ്ച നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
താമസക്കാർ ഒഴിഞ്ഞുപോകുന്നതിനു നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിടം പൊളിക്കുന്നതിനു ടെൻഡർ വിളിച്ചിട്ടുമുണ്ട്. പൊളിക്കുന്പോൾ കടുത്ത പാരിസ്ഥിതിക പ്രശ്നമുണ്ടാകാം. പൊളിക്കുന്നതിനു നേരിട്ട് മേൽനോട്ടം വഹിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.