കാഷ്മീരിൽ വീട്ടുതടങ്കലിലായിരുന്ന മൂന്നു നേതാക്കളെ മോചിപ്പിച്ചു
Friday, October 11, 2019 12:52 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീട്ടുതടങ്കലിലാക്കിയ പിഡിഎ നേതാവ് യവാർ മിർ, കോൺഗ്രസ് നേതാവ് ഷോയബ് ലോൺ, നാഷണൽ കോൺഫറൻസിലെ നൂർ മുഹമ്മദ് എന്നിവരെ മോചിപ്പിച്ചു. ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് ഇവരെ വീട്ടുതടങ്കലിലാക്കിയത്. രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ, വിഘടനവാദികൾ എന്നിവരടക്കം ആയിരത്തിലധികം പേർ വീട്ടുതടങ്കലിൽ അടയ്ക്കപ്പെട്ടിരുന്നു.