ഉത്തരാഖണ്ഡിൽ കോൺഗ്രസ് എംഎൽഎയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
Saturday, November 9, 2019 12:36 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കോൺഗ്രസ് എംഎൽഎ മനോജ് റാവത്തിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. എംഎൽഎ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രുദ്രപ്രയാഗ് ജില്ലയിലെ അഗസ്ത്യമുനി മേഖലയിലായിരുന്നു ആക്രമണമുണ്ടായത്. രണ്ടു പേർ എംഎൽഎയുടെ ദേഹത്ത് പെട്രോളൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. അക്രമികളിലൊരാളെ എംഎൽഎയുടെ ഗൺമാൻ പിടികൂടി. ഓടി രക്ഷപ്പെട്ട രണ്ടാമനെ പിന്നീട് പിടികൂടി. ഇവരെ ചോദ്യംചെയ്തുവരികയാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണകാരണമെന്നാണു പ്രാഥമിക നിഗമനം.