ഫാത്തിമ ലത്തീഫിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
Friday, November 15, 2019 12:56 AM IST
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ദുരൂഹസാഹചര്യത്തിൽ മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അഡീഷണൽ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ.കെ. വിശ്വനാഥൻ അറിയിച്ചു. വിശ്വനാഥനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ മദ്രാസ് ഐഐടി കാന്പസ് സന്ദർശിച്ചു. കൊല്ലം സ്വദേശിനിയാണ് ഫാത്തിമ ലത്തീഫ്.
ഇതിനിടെ, തുടർച്ചയായ രണ്ടാംദിവസവും ഐഐടി കാ ന്പസിനു മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.