ശബരിമല: വ്യക്തതയില്ലാതെ സിപിഎം പോളിറ്റ് ബ്യൂറോ
Sunday, November 17, 2019 1:00 AM IST
ന്യൂഡൽഹി: ശബരിമല സുപ്രീംകോടതി വിധിയിൽ വ്യക്തത ഇല്ലാതെ സിപിഎം പോളിറ്റ് ബ്യൂറോയും. വിധിയിൽ സംസ്ഥാന സർക്കാർ കൂടുതൽ വ്യക്തത തേടണമെന്നാണ് ഇന്നലെ ഡൽഹിയിൽ ആരംഭിച്ച പിബി യോഗം വിലയിരുത്തിയത്.
വനിതാ പ്രവേശന വിഷയത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ല. ഇതു സംബന്ധിച്ച് ഇന്നു വിശദമായ പത്രക്കുറിപ്പ് ഇറക്കും. വിധിക്കെതിരേ പാർട്ടിയിൽനിന്ന് ശക്തമായ വിമർശനം ഉണ്ടാകുമെന്നാണു സൂചന. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാടു തന്നെ ആയിരിക്കും സംസ്ഥാന സർക്കാരിനുമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങൾ പറഞ്ഞത്.