ഒരു രാജ്യം, ഒറ്റ ശന്പള ദിവസം
Sunday, November 17, 2019 1:00 AM IST
ന്യൂഡൽഹി: സംഘടിത മേഖലയിലെ ജീവനക്കാരുടെ ക്ഷേമവും താത്പര്യങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഒരു രാജ്യം, ഒറ്റശന്പള ദിവസം എന്ന പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ.
രാജ്യത്തെ തൊഴിൽ മേഖലയിൽ എല്ലാവർക്കും ഒരേ ദിവസം ശന്പളം കിട്ടുന്ന അവസ്ഥ വന്നുചേരണം. ജീവനക്കാർക്ക് കൃത്യസമയത്ത് ശന്പളം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതു സംബന്ധിച്ച നിയമം പാസാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ താത്പര്യം പ്രകടിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
2014ൽ അധികാരത്തിൽ എത്തിയപ്പോൾ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണെന്ന് മന്ത്രി വ്യക്തമാക്കി. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതി വിജയകരമായി നടപ്പാക്കാൻ പ്രധാനമന്ത്രി പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി പറഞ്ഞു.