റെജി ജോസഫിന് റീച്ച് മീഡിയ ഫെലോഷിപ്പ്
Wednesday, November 20, 2019 12:43 AM IST
ചെന്നൈ: ആരോഗ്യസംബന്ധമായ റിപ്പോർട്ടിംഗിന് റീച്ച് നാഷണൽ ഫൗണ്ടേഷൻ മാധ്യമ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. വർധിച്ചുവരുന്ന വിഷാദ രോഗത്തെക്കുറിച്ചുള്ള പഠനത്തിനു 20,000 രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ഫെലോഷിപ്പ്.
ദേശീയ തലത്തിൽ 13 മാധ്യമ പ്രവർത്തകർ ഫെലോഷിപ്പിന് അർഹരായി. കേരളത്തിൽനിന്നു സന്തോഷ് ശിശുപാൽ, ആശ തോമസ് (ഇരുവരും മലയാള മനോരമ), സി.എസ്. ഷാലറ്റ് (കേരള കൗമുദി) എന്നിവരും ഫെലോഷിപ്പ് നേടി. ദേശീയ, അന്തർദേശീയ തലത്തിൽ 79 പത്രപ്രവർത്തക പുരസ്കാരങ്ങൾ റെജിക്ക് ലഭിച്ചിട്ടുണ്ട്.പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ് റെജി ജോസഫ്. ഭാര്യ: ആഷ്ലി മക്കൾ: ആഗ്നസ്, അൽഫോൻസ്.