തെലുങ്കാന വെടിവയ്പ് ;ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
Thursday, December 12, 2019 12:24 AM IST
ന്യൂഡൽഹി: തെലുങ്കാന മാനഭംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കും. ജഡ്ജിയുടെ പേര് നിർദേശിക്കാൻ സംസ്ഥാന സർക്കാർ അടക്കമുള്ള കക്ഷികളോടു നിർദേശിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, കേസ് ഇന്നു പരിഗണിക്കുന്നതിനായി മാറ്റി.
വെടിവയ്പ് സംഭവം വ്യാജമാണെന്നും സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.