പ്രതിപക്ഷത്തിനു പാക്കിസ്ഥാന്റെ സ്വരം: പ്രധാനമന്ത്രി
Thursday, December 12, 2019 12:24 AM IST
ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനോടുള്ള പ്രതിപക്ഷനിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ അതേ ഭാഷയിലാണു ചില പാർട്ടികൾ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
മതപീഡനത്തെത്തുടർന്ന് ഇന്ത്യയിലെത്തിയവർ അനിശ്ചിതത്വത്തോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇവരുടെ പ്രശ്നങ്ങൾക്കു ശ്വാശ്വത പരിഹാരമാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടതായി മന്ത്രി പറഞ്ഞു.