സിഐഎസ്എഫ് ഫയറിംഗ് റേഞ്ചിൽനിന്നു ശേഖരിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ച് 13 വയസുകാരൻ മരിച്ചു
Tuesday, January 21, 2020 12:14 AM IST
ഖർഗോൺ: ആക്രിക്കടയിൽ വിൽക്കാനായി സിഐഎസ്എഫിന്റെ ഫയറിംഗ് റേഞ്ചിൽനിന്നു ശേഖരിച്ച് ഗ്രനേഡ് പൊളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 13 വയസുകാരൻ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബർവാഹ സ്വദേശി മോഹിത് ഭീൽ ആണു മരിച്ചത്.അയൽവാസിയായ ഗുഡ്ഡ(25)യ്ക്കാണു പരിക്കേറ്റത്. ഗുഡ്ഡയെ ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബർവാഹ ടൗണിലായിരുന്നു അപകടം. ഫയറിംഗ് റേഞ്ചിനു സമീപത്തുനിന്നു ശേഖരിക്കുന്ന വെടിക്കോപ്പുകളുടെ അവശിഷ്ടങ്ങൾ പ്രദേശവാസികൾ ശേഖരിച്ചു വിൽക്കാറുണ്ട്.