പാക്കിസ്ഥാന്റെ അതിക്രമങ്ങളെക്കുറിച്ചും ഇയു പാർലമെന്റ് അംഗങ്ങൾ പറയണം: രവിശങ്കർ പ്രസാദ്
Tuesday, January 28, 2020 12:13 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയ യൂറോപ്യൻ പാർമെലന്റ് അംഗങ്ങൾ പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കും സിക്കുകാർക്കും എതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും ശബ്ദമുയർത്തണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇന്ത്യൻ പൗരത്വ വ്യവസ്ഥയെ അപകടത്തിലാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നു ചൂണ്ടിക്കാട്ടി ഇയു പാർലമെന്റ് ആറു പ്രമേയങ്ങളാണ് പാസാക്കിയത്.
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ഭാരതസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇടതു പാർട്ടികൾ ഈ പ്രമേയത്തെപ്പറ്റി ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. ഇതിൽ വിദേശകാര്യമന്ത്രാലയം വ്യക്തമായ മറുപടി നൽകുന്നുണ്ട്- പ്രസാദ് ബിജെപി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.