സിഎഎ: യുപി സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു
Tuesday, January 28, 2020 12:13 AM IST
അലഹാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടികളെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി യുപി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഫെബ്രുവരി 17നകം വിശദീകരണം നല്കാനാണ് ചീഫ് ജസ്റ്റീസ് ഗോവിന്ദ് മാഥുർ, ജസ്റ്റീസ് സിദ്ധാർഥ വർമ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധത്തിനിടെ എത്ര പേർ കൊല്ലപ്പെട്ടുവെന്നും പോലീസിനെതിരേയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികളെക്കുറിച്ച് വ്യക്തമാക്കാൻ കോടതി നിർദേശിച്ചു.
പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു. പോലീസ് നടപടികളെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വേണമെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.