സർക്കാർ പരിപാടിയിൽ സിഎഎ വിരുദ്ധ കവിത: കർണാടകയിൽ കവി അറസ്റ്റിൽ
Thursday, February 20, 2020 12:22 AM IST
ബംഗളൂരു: കർണാടകത്തിലെ സർക്കാർ പരിപാടിയിൽ പൗരത്വ നിയമഭേദഗതിയെ വിമർശിച്ച് കവിതചൊല്ലിയ കവിയെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മാധ്യമപ്രവർത്തനും അറസ്റ്റിൽ.
കൊപ്പൽ ജില്ലയിലെ ഗംഗാവതിയിൽ നടന്ന പരിപാടിയിലാണു ശ്രീരാജ് ബിസരള്ളിയെന്ന കവി പൗരത്വ നിയമ ഭേദഗതിയെയും പൗരത്വ പട്ടികയെയും വിമർശിക്കുന്ന കവിത ചൊല്ലിയത്. ഓൺലൈൻ വാർത്താചാനലിന്റെ എഡിറ്ററായ രാജബക്സി ഇതു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്യുകയും ചെയ്തു. ഇതിനെതിരേ ബിജെപി ഭാരവാഹി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.