അയോധ്യ ട്രസ്റ്റ് ആദ്യയോഗം ചേർന്നു
Thursday, February 20, 2020 12:22 AM IST
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യയോഗം ഡൽഹിയിൽ നടന്നു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപൻ മിശ്രയുടെ നേതൃത്വത്തിൽ ട്രസ്റ്റ് മേധാവി മുതിർന്ന അഭിഭാഷകൻ കെ. പരാശരന്റെ വസതിയിൽ വെച്ചാണ് യോഗം ചേർന്നത്.
യോഗത്തിൽ മഹന്ത് നൃത്ത്യഗോപാൽ ദാസിനെ രാമക്ഷേത്രം ട്രസ്റ്റിന്റെ പ്രസിഡന്റും വിഎച്ച്പി നേതാവ് ചന്പത്ത് റായിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ക്ഷേത്ര നിർമാണത്തെ കുറിച്ചു ആലോചിക്കുന്നതിനായി 15 ദിവസത്തിനുശേഷം വീണ്ടും യോഗം ചേരും.