ബിഹാറിൽ മാവോയിസ്റ്റുകൾ സ്കൂൾ കെട്ടിടം തകർത്തു
Thursday, February 20, 2020 12:38 AM IST
ഗയ: ബിഹാറിലെ ഗയയിൽ മാവോയിസ്റ്റുകൾ സ്കൂൾ കെട്ടിടം ബോംബ് വച്ചു തകർത്തു. പ്രദേശത്തുനിന്ന് പൗരത്വ നിയമ ഭേദഗതി,എൻപിആർ, എൻആർസി എന്നിവയ്ക്കും ബിജെപി സർക്കാരിനും എതിരേയുള്ള ലഘു ലേഖകൾ ലഭിച്ചു.
ബാങ്ക് ബസാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്കൂളാണ് സ്ഫോടനത്തിൽ തകർത്തതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും എസ്പി രജീവ് മിശ്ര പറഞ്ഞു. ബ്രാഹ്മിൺവാദി, ഹിന്ദുത്വവാദി ഫാസിസ്റ്റ് ബിജെപി സർക്കാർ എന്നും സ്കൂൾ കെട്ടിടത്തിൽ സിആർപിഎഫുകാർ തന്പടിച്ചത് എന്തിനെന്നുമായിരുന്നു ലഘു ലേഖകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിആർപിഎഫ് സംഘം സ്കൂളിൽ ക്യാന്പ് ചെയ്തിരുന്നു. പിന്നീട് വനത്തിലെ ക്യാന്പിലേക്ക് മടങ്ങി.