ട്രംപിന്‍റെ മെനുവിൽ സസ്യാഹാരം മാത്രം; ഒരുക്കുന്നത് ഗുജറാത്തി ഖമൻ മുതൽ കരിക്കിൻവെള്ളം വരെ
Monday, February 24, 2020 2:57 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ മെ​​നു​​വി​​ൽ സ​​സ്യാ​​ഹാ​​രം മാ​​ത്രം. ഗു​​ജ​​റാ​​ത്തി വി​​ഭ​​വ​​മാ​​യ ഖ​​മ​​ൻ, സ്പെ​​ഷ​​ൽ ഗു​​ജ​​റാ​​ത്തി ജി​​ഞ്ച​​ർ ബ്രൊ​​ക്കോ​​ളി-​​കോ​​ൺ സ​​മോ​​സ, കാ​​ജു റൊ​​ട്ടി, ആ​​പ്പി​​ൾ പൈ, ​​ക​​രി​​ക്കി​​ൻ​​വെ​​ള്ളം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ട്രം​​പി​​നു​​ള്ള മെ​​നു​​വി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഫോ​​ർ​​ച്യൂ​​ൺ ലാ​​ൻ​​ഡ് മാ​​ർ​​ക്ക് ഹോ​​ട്ട​​ലി​​ലെ ഷെ​​ഫ് സു​​രേ​​ഷ് ഖ​​ന്ന​​യ്ക്കാ​​ണു ട്രം​​പി​​നും കു​​ടും​​ബ​​ത്തി​​നു​​മു​​ള്ള ഭ​​ക്ഷ​​ണം ത​​യാ​​റാ​​ക്കാ​​നു​​ള്ള ചു​​മ​​ത​​ല. ഗു​​ജ​​റാ​​ത്തി ശൈ​​ലി​​യി​​ൽ ത​​യാ​​റാ​​ക്കി​​യ സ​​സ്യാ​​ഹാ​​രം മാ​​ത്ര​​മാ​​ണു മെ​​നു​​വി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.