കോവിഡ്-19: വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
Saturday, March 28, 2020 12:07 AM IST
നാഗ്പുർ: കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസിൽ നാഗ്പുരിൽ മൂന്നുപേർ അറസ്റ്റിൽ. കഴിഞ്ഞ 24 നാണ് സന്ദേശം പ്രചരിച്ചത്. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാൻഷു മിശ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മിഷണർ ഭൂഷൺ കുമാർ ഉപാധ്യായ അറിയിച്ചു.