കഠിനയാതന: ഗെഹ്ലോട്ട്
Saturday, May 30, 2020 11:55 PM IST
ജയ്പുർ: മോദി സർക്കാരിന്റെ ആറുവർഷത്തെ ഭരണത്തിനു കീഴിൽ ജനം കഠിനയാതനകൾക്കു വിധേയമായെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. യുപിഎ കാലത്തെ സാന്പത്തിക നയങ്ങൾ തകിടംമറിച്ചും വിഭജിച്ചു ഭരിക്കുക എന്ന നയത്തിനു കീഴിൽ ജനങ്ങൾതമ്മിലുള്ള സാഹോദര്യത്തിൽ വിള്ളലുണ്ടാക്കിയും മോദി സർക്കാർ രാജ്യത്തു സാന്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നു ഗെഹ്ലോട്ട് ആരോപിച്ചു.