കമ്യൂട്ട് ചെയ്ത പെൻഷൻ പുനഃസ്ഥാപിച്ചു
Monday, June 1, 2020 11:59 PM IST
ന്യൂഡൽഹി: പിഎഫ് പെൻഷൻ കമ്യൂട്ട് ചെയ്തവർക്കു മുഴുവൻ പെൻഷൻ പുനഃസ്ഥാപിച്ചതിന്റെ ആദ്യ ഗഡുവും കുടിശികയും വിതരണം ചെയ്തു. 105 കോടി രൂപയാണു കുടിശികയിനത്തിൽ നൽകിയത് എന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അറിയിച്ചു.