തമിഴ്നാട്ടിൽ ഇന്നലെ 62 മരണം, 3949 രോഗികൾ
Tuesday, June 30, 2020 1:10 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 62 പേർ മരിച്ചു. ആകെ മരണം 1,141. ഇന്നലെ 3949 പേർക്കു രോഗം സ്ഥിരീകരിച്ചു.
ആകെ രോഗികൾ 86,224 ആയി. ഇന്നലെ മരിച്ചവരിൽ 13 വയസുള്ള ആൺകുട്ടിയും 23 വയസുള്ള യുവാവും ഉൾപ്പെടുന്നു. ഇന്നലെ ചെന്നൈയിൽ മാത്രം 2,167 പേർക്കു രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ ആകെ രോഗികൾ 55,969 ആയി. ചെങ്കൽപേട്ട്(187), തിരുവള്ളൂർ(154), മധുര(303) എന്നിവിടങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. തമിഴ്നാട്ടിൽ ഞായറാഴ്ച 3940 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.