ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്കു വിലക്ക്
Tuesday, June 30, 2020 1:25 AM IST
ന്യൂ ​​​ഡ​​​​​ൽ​​​​​ഹി: യു​​​​​വ​​ത​​​​​ല​​​​​മു​​​​​റ​​​​​യു​​​​​ടെ ഹ​​​​​ര​​​​​മാ​​​​​യ ടി​​​​​ക് ടോ​​​​​ക് മൊ​​​​​ബൈ​​​​​ൽ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ അ‌​​​​​ട​​​​​ക്കം 59 ചൈ​​​​​നീ​​​​​സ് മൊ​​​​​ബൈ​​​​​ൽ ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​രോ​​​​​ധി​​​​​ച്ചു. വീ​​​​​ഡി​​​​​യോ ഷെ​​​​​യ​​​​​റിം​​​​​ഗ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​നാ​​​​​ണ് ടി​​​​​ക് ടോ​​​​​ക്. യു​​​​​സി ബ്രൗ​​​​​സ​​​​​ർ, ഷെ​​​​​യ​​​​​ർ ഇ​​​​​റ്റ്, ഹ​​​​​ലോ, കാം​​​ ​​സ്കാ​​​​​ന​​​​​ർ, എ​​​​​ക്സെ​​​​​ൻ​​​​ഡ​​​​ർ, വി ​​​​​ചാ​​​​​റ്റ്, വെ​​​​​യ്ബോ, വൈ​​​​​റ​​​​​സ് ക്ലീ​​​​​ന​​​​​ർ, ക്ലീ​​​​​ൻ മാ​​​​​സ്റ്റ​​​​​ർ, എം​​​​​ഐ വീ​​​​​ഡി​​​​​യോ കോ​​​​​ൾ-​​​​​ഷ​​​​​വോ​​​​​മി, വി​​​​​വ വീ​​​​​ഡി​​​​​യോ, ബി​​​​​ഗോ ലൈ​​​​​വ്, വീ ​​​​​ചാ​​​​​റ്റ്, യു​​​​​സി ന്യൂ​​​​​സ്, ഫോ​​​​​ട്ടോ വ​​​​​ണ്ട​​​​​ർ, ക്യു​​​​​ക്യു മ്യൂ​​​​​സി​​​​​ക്, ഇ​​​​​എ​​​​​സ് ഫ​​​​​യ​​​​​ൽ എ​​​​​ക്സ്പ്ലോ​​​​​റ​​​​​ർ, വി​​​​​മേ​​​​​റ്റ്, വി​​​​​ഗോ വീ​​​​​ഡി​​​​​യോ, വ​​​​​ണ്ട​​​​​ർ കാ​​​​​മ​​​​​റ തു​​​​​ട​​​​​ങ്ങി​​​​​യ ജ​​​​​ന​​​​​പ്രി​​​​​യ ആ​​​​​പ്പു​​​​​ക​​​​​ൾ നി​​​​​രോ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു.

ടി​​​​​ക് ‌‌ടോ​​​​​ക്കാ​​​​​ണ് ഇ​​​​​വ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വുമ​​​​​ധി​​​​​കം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. സ്വ​​​​കാ​​​​ര്യ​​​​താ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഐ​​​​ടി വ​​​​കു​​​​പ്പി​​​​ലെ 69എ ​​​​വ​​​​കു​​​​പ്പു​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​ര​​​മാ​​​ധി​​​കാ​​​രം, പ്ര​​​തി​​​രോ​​​ധം, ദേ​​​ശീ​​​യ സു​​​ര​​​ക്ഷ എ​​​ന്നി​​​വ​​​യ്ക്കു ഹാ​​​നി​​​ക​​​ര​​​മാ​​​ണു ചൈ​​​​നീ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളെ​​​​ന്ന് ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടി. ചൈ​​​നീ​​​സ് മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം സം​​​ബ​​​ന്ധി​​​ച്ചു നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ബെ​​​​​യ്ജിം​​​​​ഗ് കേ​​​​​ന്ദ്ര​​​​​മാ​​​​​യു​​​​​ള്ള 2012ൽ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ​​ ബൈ​​​​​റ്റ്ഡാ​​​​​ൻ​​​​​സ് എ​​​​​ന്ന ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ടെ​​​​​ക്നോ​​​​​ള​​​​​ജി ക​​​​​ന്പ​​​​​നി​​​​​യാ​​​​​ണ് ടി​​​​​ക് ടോ​​​​​ക്കി​​​​​ന്‍റെ ഉ​​​​​പ​​​​​ജ്ഞാ​​​​​താ​​​​​ക്ക​​​​​ൾ. 2016ൽ ​​ചൈ​​ന​​യി​​ലും 2017ൽ ​​മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലും ടി​​ക്‌​​ടോ​​ക് ലോ​​ഞ്ച് ചെ​​യ്തു.

നൃ​​​​​ത്തം, കോ​​​​​മ​​​​​ഡി, മ​​​​​റ്റു ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ചെ​​​​​റു വീ​​​​​ഡി​​​​​യോ​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ടി​​​​​ക് ടോ​​​​​ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു നി​​​​​ർ​​​​​മി​​​​​ക്കാ​​​​​നാ​​​​​കും. ടി​​​​​ക് ടോ​​​​​ക്കി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളം അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ്രാ​​​​​ദേ​​​​​ശി​​​​​ക​​​ ഭാ​​​​​ഷ​​​​​ക​​​​​ളി​​​​​ൽ പ്രോ​​​​​ഗ്രം ചെ​​​​​യ്യാം. മി​​ന്ന​​ൽ വേ​​ഗ​​ത്തി​​ലാ​​ണ് ടി​​ക്‌​​ടോ​​ക് ത​​രം​​ഗ​​മാ​​യ​​ത്. ലോ​​​​​ക​​​​​ത്ത് ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ടി​​​​​ക് ടോ​​​​​ക് ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ള്ള​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലാ​​​​​ണ്. 20 കോ​​​​​ടി​​​​​യി​​​​​ലേ​​​​​റെ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളാ​​​​​ണ് ടി​​​​​ക് ടോ​​​​​ക്കി​​​​​ന് ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം വ​​ള​​ർ​​ച്ച​​യി​​ൽ ഇ​​ന്ത്യ​​യി​​ൽ ഫേ​​സ്ബു​​ക്കി​​നേ​​ക്കാ​​ൾ മു​​ന്നി​​ൽ ടി​​ക്‌​​ടോ​​ക് ആ​​യി​​രു​​ന്നു. നേ​​ര​​ത്തെ അ​​ശ്ലീ​​ല വീ​​ഡി​​യോ​​ക​​ളു​​ടെ അ​​തി​​പ്ര​​സ​​ര​​മാ​​ണെ​​ന്ന ആ​​ക്ഷേ​​പ​​ത്തെ​​ത്തു​​ട​​ർ​​ന്നു 2019ൽ ​​ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ ടി​​ക്‌​​ടോ​​ക്ക് നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്നു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.


കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ച അ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക

1. ടി​ക് ടോ​ക്ക്
2. ഷെ​യ​ർ​ഇ​റ്റ്
3, ക്വാ​യ്
4. യു​സി ബ്രൗ​സ​ർ
5. ബൈ​ദു മാ​പ്പ്
6. ഷെ​യ്ൻ
7. ക്ലാ​ഷ് ഓ​ഫ് കിം​ഗ്സ്
8. ഡി​യു ബാ​റ്റ​റി സേ​വ​ർ
9. ഹ​ലോ
10. ലൈ​ക്കീ
11. യൂ​കാം മേ​ക്ക​പ്പ്
12. എം​ഐ ക​മ്മ്യൂ​ണി​റ്റി
13. സി​എം ബ്രൗ​വേ​ഴ്സ്
14. വൈ​റ​സ് ക്ലീ​ന​ർ
15. എ​പി​യു​എ​സ് ബ്രൗ​സ​ർ
16. റോം​വെ
17. ക്ല​ബ് ഫാ​ക്ട​റി
18. ന്യൂ​സ്ഡോ​ഗ്
19. ബ്യൂ​ട്രി പ്ല​സ്
20. വീ ​ചാ​റ്റ്
21. യു​സി ന്യൂ​സ്
22. ക്യു​ക്യു മെ​യി​ൽ
23. വെ​യ്ബോ
24. എ​ക്സ്‌​സെ​ൻ​ഡ​ർ
25. ക്യു​ക്യു മ്യൂ​സി​ക്
26. ക്യു​ക്യു ന്യൂ​സ്ഫീ​ഡ്
27. ബി​ഗോ ലൈ​വ്
28. സെ​ൽ​ഫി സി​റ്റി
29. മെ​യി​ൽ മാ​സ്റ്റ​ർ
30. പാ​ര​ല​ൽ സ്പേ​സ്
31. എം​ഐ വീ​ഡി​യോ കോ​ൾ ഷ​വോ​മി
32. വീ ​സി​ങ്ക്
33. ഇ​എ​സ് ഫ​യ​ൽ എ​ക്സ്പ്ലോ​റ​ർ

34. വി​വ വീ​ഡി​യോ ക്യു​യു വീ​ഡി​യോ ഐ​എ​ൻ​സി
35. മെ​യ്തു
36. വി​ഗോ വീ​ഡി​യോ
37. ന്യൂ ​വീ​ഡി​യോ സ്റ്റാ​റ്റ​സ്
38. ഡി​യു റെ​ക്കോ​ർ​ഡ​ർ
39. വോ​ൾ​ട്ട് ഹൈ​ഡ്
40. കാ​ഷെ ക്ലീ​ന​ർ ഡി​യു ആ​പ്പ് സ്റ്റു​ഡി​യോ
41. ഡി​യു ക്ലീ​ന​ർ
42. ഡി​യു ബ്രൗ​സ​ർ
43. ഹാ​ഗോ പ്ലേ ​വി​ത്ത് ന്യൂ ​ഫ്ര​ണ്ട്സ്
44. കാം ​സ്കാ​ന​ർ
45. ക്ലീ​ൻ മാ​സ്റ്റ​ർ ചീ​റ്റ മൊ​ബൈ​ൽ
46. വ​ണ്ട​ർ കാ​മ​റ
47. ഫോ​ട്ടോ വ​ണ്ട​ർ
48. ക്യു​ക്യു പ്ലെ​യ​ർ
49. വീ ​മീ​റ്റ്
50. സ്വീ​റ്റ് സെ​ൽ​ഫി
51. ബെ​യ്ദു ട്രാ​ൻ​സ്ലേ​റ്റ്
52. വീ ​മേ​റ്റ്
53. ക്യു​ക്യു ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ
54. ക്യു​ക്യു സെ​ക്യൂ​രി​റ്റി സെ​ൻ​റ​ർ
55. ക്യു​ക്യു ലോ​ഞ്ച​ർ
56. യു ​വീ​ഡി​യോ
57. വി ​ഫ്ളൈ സ്റ്റാ​റ്റ​സ് വീ​ഡി​യോ
58. മൊ​ബൈ​ൽ ലെ​ജ​ൻ​റ​സ്
59. ഡി​യു പ്രൈ​വ​സി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.